Shameless and Uninhibited: One step after another...the government is
bulldozing on with the commitment to destroy land and life...try to read
what Harish Vasudevan points at...(10 October 2015, Facebook)
മാത്രുഭൂമിയുടെ ഇന്നത്തെ പ്രധാന വാർത്ത കണ്ട് ഡോ.വി.എസ് വിജയൻ വിളിച്ചു. "നീർത്തടങ്ങൾ ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്നതിനായി ഉറക്കം കളഞ്ഞ് ഇന്നലെ രാത്രിയിരുന്ന് ഒരു പ്രോജക്റ്റ് തയ്യാറാക്കുകയായിരുന്നു. രാവിലെ പത്രം കണ്ട് ഞാൻ തളർന്നുപോയി. ഉടനേ തന്നേ എന്തെങ്കിലും നമുക്ക് ചെയ്യണ്ടേ ഹരീഷേ" എന്നു ചോദിച്ചു. കേരളാ പരിസ്ഥിതി ഐക്യ വേദിയുടെ പേരിൽ ഒരു പ്രതിഷേധക്കുറിപ്പും, ഒരു പരാതിയും അയയ്ക്കണം എന്ന് ഡോ.വിജയൻ പറഞ്ഞു. നീണ്ട 30 വർഷത്തെ ഗവേഷണ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം നീർത്തടങ്ങളെ സംരക്ഷിക്കാനും അത് മനുഷ്യർക്കുണ്ടാക്കുന്ന പ്രയോജനങ്ങൾ പ്രചരിപ്പിക്കാനും ശ്രമിച്ച, സെയിലന്റ്‌വാലിയെ സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ആ വലിയ മനുഷ്യൻ, ഇതു പറയുമ്പോൾ അദ്ദേഹത്തിന്റെ തൊണ്ടയിടറി.

"മാഷേ, നമുക്ക് മാത്രം ഇത് തോന്നിയാൽ മതിയോ, ഈ നാട്ടിലെ
ബഹുഭൂരിപക്ഷത്തിനും ഈ വാർത്ത കണ്ട് അസ്വസ്ഥതയും തോന്നുന്നില്ലെങ്കിൽ,
മാഷെന്തിനു ഈ വയസു കാലത്ത് വിഷമിക്കണം? ജനാധിപത്യം തൊട്ടു
തീണ്ടിയിട്ടില്ലാത്ത ഒരു സർക്കാരാണിത്. ഇത്തരമൊരു നിർണ്ണായക തീരുമാനം
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലോ, മുന്നണിയിലോ, നിയമസഭയിൽപ്പോലുമോ
ചർച്ച ചെയ്തിട്ടില്ല. നേരത്തേ നടത്തിയ ചർച്ചകളിൽ യു.ഡി.എഫ് ഉപസമിതി
റിപ്പോർട്ട് തന്നെ വയലുകൾ സംരക്ഷിക്കണമെന്നാണ്. അതിനുപോലും പുല്ലുവില
കൊടുക്കുന്ന ഉമ്മൻചാണ്ടിയെപ്പോലെയുള്ള ഒരു ജനാധിപത്യവിരുദ്ധൻ പരിസ്ഥിതി
ഐക്യവേദിയുടെ കത്തിനു കടലാസിന്റെ വിലപോലും നൽകില്ല. കെ.പി.സി.സി
പ്രസിഡന്റായ സുധീരൻ എഴുതുന്ന കത്തുകളിടാൻ പ്രത്യേകം ചവറ്റുകുട്ട
തന്നെയുണ്ടത്രേ മുഖ്യമന്ത്രിയുടെ ഓഫീസിൽ.
അതുകൊണ്ട്, നമുക്കൊരു കാര്യം ചെയ്യാം. ഈ നിയമം ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ, മൊത്തത്തിൽ എടുത്തുകളയാൻ ഒരു ഭീമഹരജി ഗവർണ്ണർക്ക് കൊടുക്കാം. വികസനത്തിനു കോട്ടമുണ്ടാക്കുന്ന നെൽവയൽ നീർത്തട സംരക്ഷണ നിയമം പൂർണ്ണമായി പിൻവലിക്കുക. പറ്റുമെങ്കിൽ, വന സംരക്ഷണ നിയമവും പിൻവലിക്കാൻ ആവശ്യപ്പെടുക. ഉടമസ്ഥർ അവർക്കിഷ്ടമുള്ളതുപോലെ നിലം കൃഷി ചെയ്യുകയോ നികത്തി വികസനം കൊണ്ടുവരികയോ ചെയ്യട്ടെ. ഒരു 3 വർഷത്തിനുള്ളിൽ കൃഷിവകുപ്പ് നമുക്ക് പിരിച്ചുവിടാം. അവരെ വികസന വകുപ്പാക്കി പുനർ നാമകരണം ചെയ്യാം. അങ്ങനെയൊരു ഹരജി തയ്യാറാക്കുന്നെങ്കിൽ വിജയൻ സാർ പറയൂ, ഞാൻ ആദ്യം ഒപ്പിടാം.
നാട്ടുകാർ കുടിവെള്ളം കിട്ടാതെ നേട്ടോട്ടമോടി പഠിക്കട്ടെ മാഷേ, അവരത് അർഹിക്കുന്നു. "
അദ്ദേഹം മൗനമായി എല്ലാം കേട്ടു. വിയോജിച്ചു. "ഇല്ലാ, ഞാൻ എന്നെക്കൊണ്ടാവുന്നത് ചെയ്യും. സെയിലന്റ്‌വാലിക്കാലത്ത് ഇതിലും വലിയ പ്രതിസന്ധികൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. ഈ പാതകം കണ്ടുകൊണ്ടിരിക്കാനാകില്ല. ഈ തീരുമാനത്തിന്റെ സാമ്പത്തിക അപകടങ്ങളും വികസന അപകടങ്ങളും ചൂണ്ടിക്കാട്ടി ഞാൻ മുഖ്യമന്ത്രിക്കൊരു കത്തെഴുതാൻ പോകുകയാണ്." മാഷ് ഫോൺ വെച്ചു.
വിജയൻ സാറിനെ ദൈവം രക്ഷിക്കട്ടെ.

No comments:
Post a Comment